വീണ്ടും തെരുവുനായയുടെ ആക്രമണം;വയോധികന് കടിയേറ്റു

മാനന്തവാടി: മാനന്തവാടി നഗരത്തില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. ഇന്നും ലോട്ടറി തൊഴിലാളിയായ വയോധികന് കടിയേറ്റു. മാനന്തവാടി വള്ളിയൂര്‍ക്കാവ് കളത്തില്‍ ബാബു 65 വിനാണ് കടിയേറ്റത്. ഇന്ന് ഉച്ചക്ക് 1 മണിക്കായിരുന്നു സംഭവം. ഇതിനകം നിരവധിയാളുകളെ നായ ആക്രമിച്ച മാനന്തവാടി കോഴിക്കോട് റോഡ് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് ഇദ്ദേഹത്തിനും കടിയേറ്റത്. കാലിന് പരിക്കേറ്റ ബാബു മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കഴിഞ്ഞാഴ്ച്ചയും ലോട്ടറി തൊഴിലാളിയായ മറ്റൊരു വയോധികനും കടിയേറ്റിരുന്നു.

Comments (0)
Add Comment