ജോർജിയയിലേക്ക് പോയെന്ന് വീട്ടുകാർ, കശ്മീരിൽ എന്ന് പൊലീസ്; 70 ലക്ഷം തട്ടിയ ഈരാറ്റുപേട്ട സ്വദേശി മുങ്ങി

കോട്ടയം ∙ ജോർജിയയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 9 പേരിൽനിന്നായി 70 ലക്ഷം തട്ടിയ ഈരാറ്റുപേട്ട സ്വദേശി മുങ്ങിയെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ്. ജോർജിയയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയാണെന്നും അവിടെ ജോലി ഒഴിവുണ്ടെന്നും പറഞ്ഞു തട്ടിപ്പു നടത്തിയെന്നാണു പരാതി. ആരോപണവിധേയനെ കഴിഞ്ഞ മാസം ആദ്യം മുതൽ കാണാനില്ലെന്നു കാട്ടി വീട്ടുകാർ പരാതി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നെടുമ്പാശേരിയിൽനിന്നു വിമാനം കയറിയെന്നും ജോർജിയയിൽ എത്തിയതായി അറിയിച്ചെന്നും വീട്ടുകാർ മൊഴി കൊടുത്തിട്ടുണ്ട്. പിന്നീടു വിവരങ്ങളില്ല. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഇയാൾ ജോർജിയയിൽ എത്തിയില്ലെന്നും ജൂൺ 4നു മുംബൈയിൽ എത്തിയെന്നും തുടർന്നു കശ്മീരിലേക്ക് കടന്നതായും കണ്ടെത്തി.

Comments (0)
Add Comment