മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽഎക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ, കോഴിക്കോട്. എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ എം എ അനിൽകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിഥുൻ കെ, അർജുൻ എം എന്നിവർ പങ്കെടുത്തു

Comments (0)
Add Comment