കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു വീണു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് അടിയന്തരമായി പുറപ്പെടാൻ ദേശീയ ദുരന്തപ്രതികരണ സേനയ്ക്ക് മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകി.നിലവിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണു വീണിട്ടില്ല എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. എന്നാൽ, തുരങ്കപാതയ്ക്കുള്ളിൽ നിർമ്മാണ ജോലികൾ നടന്നിരുന്നതിനാൽ തൊഴിലാളികൾ ആരെങ്കിലും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.