15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ചു, ഉറങ്ങിപ്പോയ വിദ്യാർഥി ക്ലാസ്മുറിയിൽ കുടുങ്ങി; മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ

ബനിഹാൾ∙ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച് പൂട്ടി സ്ഥലം വിട്ട ജീവനക്കാർക്ക് സസ്‌പെൻഷൻ. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലെ സർക്കാർ സ്കൂളിലാണ് സംഭവം. 15 ദിവസത്തെ വേനൽ അവധിക്കായി സ്കൂൾ അടച്ചപ്പോഴാണ് സംഭവം.ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. രാത്രി സ്കൂളിന് സമീപത്തു കൂടി കടന്നുപോയ കാൽ നടയാത്രക്കാരൻ കുട്ടിയുടെ കരച്ചിൽ കേട്ട് സ്കൂളിലെത്തി.

സംഭവം പുറത്തറിഞ്ഞതോടെ സ്കൂളിലെ മുഴുവൻ ജിവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മുഖ്യ വിദ്യാഭ്യാസ ഓഫിസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാർഥി കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Comments (0)
Add Comment