ശ്രുതിയെ ചേർത്തുപിടിച്ച് സന്ദീപ്; ഇനി തീക്കടൽ കടഞ്ഞ് പുതിയ ജീവിതത്തിലേക്ക്

കല്‍പ്പറ്റ: വയനാട് ചൂരൽമല ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് തനിച്ചായ ശ്രുതി ഇനി ഒറ്റയ്ക്കല്ല. തുടർച്ചയായ ആഘാതങ്ങളുടെ തീരാവേദനകൾക്കിടയിലും, പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ് ശ്രുതി. ആ കണ്ണീർക്കടൽ താണ്ടിയുള്ള യാത്രയിൽ ഇനി ശ്രുതിക്ക് കൂട്ടായി, തുണയായി സന്ദീപ് ഒപ്പമുണ്ടാകും.

വിധിയുടെ ക്രൂരതകൾചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസനായിരുന്നു കൂട്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ജെൻസനെയും ശ്രുതിക്ക് നഷ്ടമായി. സാരമായി പരുക്കേറ്റ ശ്രുതി ഏറെനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയിലെ വാടകവീട്ടിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്.കരുതലായി സർക്കാർജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ശ്രുതിയെ സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചിരുന്നു. 2024 ഡിസംബര്‍ ഒന്‍പതിന് ശ്രുതി റവന്യൂവകുപ്പില്‍ ക്ലാര്‍ക്കായി ചുമതലയേറ്റിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖപൂരിതമായ ദിനങ്ങളെ ഓര്‍മകളിലൊതുക്കി സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതയാത്ര ആരംഭിക്കാനൊരുങ്ങുകയാണ് ശ്രുതി. ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമായി നാടും ഒപ്പമുണ്ട്.

Comments (0)
Add Comment