പോക്സോ ; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ . പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചു കയറ്റി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. ഇവർ രണ്ടു പേരും മുൻപ് ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീക്കിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

Comments (0)
Add Comment