ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍

72ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ കേരളത്തിന് അംഗീകാരം. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു.ഭ്രമയുഗത്തിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. മമ്മൂട്ടിക്ക് ഇത് നാലാമത്തെ ദേശീയ പുരസ്കാരമാണ്. മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയ്‌ക്കാണ് എആര്‍എമ്മിലെ താരാട്ട് പാട്ടാണ് വിജയലക്ഷ്മിക്ക് പുരസ്കാരം നേടിക്കൊടുത്തത്. അങ്ങ് വാനകോണില് എന്ന താരാട്ട് പാട്ടാണ് വൈക്കം വിജയലക്ഷ്മിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.മമ്മൂട്ടിയ്‌ക്കൊപ്പം കാര്‍ത്തിക് ആര്യനും മികച്ച നടന്‍ പുരസ്കാരമുണ്ട്. ചന്തു ചാമ്പ്യൻ എന്ന സിനിമയിലെ അഭിനയത്തിന് കാർത്തിക് ആര്യന് ഈ പുരസ്കാരം. ഭ്രമയുഗത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷെഹനാദ് ജലാൽ ആണ് മികച്ച ഛായാഗ്രാഹകൻമലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 24 ഭാഷകളിൽ നിന്നുമായി 161 നോൺ ഫീച്ചർ സിനിമകൾ മത്സരത്തിനുണ്ടായിരുന്നു. കഥാവിഭാഗത്തില്‍ മാത്രം 400ല്‍ പരം സിനിമകള്‍ ഉണ്ടായിരുന്നു.

കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കി മമ്മൂട്ടി

ഒരു ഡാർക്ക് ഫാൻ്റസി ഹൊറർ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഭ്രമയുഗം: ഇതില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം നല്‍കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഐതിഹ്യമാലയിൽ നിന്നുള്ള മന്ത്രവാദത്തിന്റെ കഥകളും കൊടുമണ്‍ പോറ്റി എന്ന ഒരു കഥാപാത്രത്തെയും ലയിപ്പിച്ച് മെനഞ്ഞെടുത്ത സിനിമയാണ്.ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രംഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള ചിത്രം. ശ്രീകാന്ത് ആണ് മികച്ച ഹിന്ദി ചിത്രം. നടൻ ധനുഷ് സംവിധാനം ചെയ്ത രായൻ ആണ് മികച്ച തമിഴ് ചിത്രം.കാർണിവൽ കമ്മിറ്റി ആണ് മികച്ച തെലുഗു സിനിമ. ശബ്ദ മിശ്രണത്തിനു മെയ്യകന് പ്രത്യേക പരാമർശമുണ്ട്.

Comments (0)
Add Comment