രാത്രിയില്‍ മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞു നോക്കും; നഗ്നനായി അജ്ഞാതന്റെ വിളയാട്ടം; അന്വേഷണം

കോഴിക്കോട്: താമരശേരിയില്‍ നഗ്നനായി അജ്ഞാത യുവാവിന്റെ വിളയാട്ടം. മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞുനോക്കിയാണ് യുവാവിന്റെ പരാക്രമം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇന്ന് പുലര്‍ച്ചെയാണ് താമരശേരി പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ അജ്ഞാതന്‍ മുഖം മറച്ച് നഗ്നനായി എത്തി വീട്ടില്‍ ഒളിഞ്ഞു നോക്കിയത്. ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ നോക്കിയപ്പോള്‍ ഇയാള്‍ വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ നഗ്നനായി വീട്ടിലെത്തുന്നതും ജനവാതില്‍ വഴി അകത്തേക്ക് ഒളിഞ്ഞുനോക്കുന്നതും വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.മാസങ്ങള്‍ക്ക് മുന്‍പ് സമീപ പ്രദേശങ്ങളില്‍ സമാനമായ സംഭവം ഉണ്ടായിട്ടും പൊലീസില്‍ നിന്ന് നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷന് സമീപത്തെ വീടുകളില്‍ ഇതാണ് സ്ഥിതിയെങ്കിലും മറ്റുള്ളവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് വീട്ടുകാര്‍ ചോദിച്ചു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Comments (0)
Add Comment