ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു

 

പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നവീകരിച്ച16 അങ്കണവാടികൾ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നാടിന് സമർപ്പിച്ചു. കൽപ്പറ്റ നഗരസഭയ്ക്ക് പുറമെ മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലാണ് 16 അങ്കണവാടികൾ അത്യാധുനിക രീതിയിൽ പുനരുദ്ധരിച്ചത്. കെട്ടിടങ്ങളെത്തന്നെ പഠന സഹായികളാക്കുന്ന ‘ബാല’ ആശയം മുൻനിർത്തി ശിശു സൗഹൃദപരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കൽ, വൈദ്യുതീകരണം, ഫോൾസ് സീലിങ്, പ്ലംബിംഗ്, തറ ഓടു പാകൽ, ട്രസ് റിപ്പയർ, അടുക്കള നവീകരണങ്ങൾ, വർണ്ണാഭമായ ചിത്രപ്പണികൾ, ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക റാംപുകൾ, പ്രകൃതിസൗഹൃദ ബേബി ടോയ്ലെറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ് എന്നിവ സംയുക്തമായി സി.ഐ.ഐ ഫൗണ്ടേഷൻ, ഈസ്റ്റേൺ – ഓർക ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പ്ര അങ്കണവാടിയിൽ നടന്ന പരിപാടിയിൽ ജില്ലയിലെ 876 അങ്കണവാടി ജീവനക്കാർക്കായി സംഘടിപ്പിച്ച ശാക്തീകരണ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. കൽറ്റ ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോൺ മാതാ, വാർഡ് അംഗം എസ് സുരേഷ്, എ.എൽ.എം.സി. കമ്മറ്റി മെമ്പർ പി ബാബു,
ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ഗീത എം. ഷാജി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ഗീത, കൽപ്പറ്റ സി.ഡി.പി.ഒ കെ.പി ഷൈജ, ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സി.ഇ.ഒ ഗിരീഷ് നായർ എന്നിവർ സംസാരിച്ചു.

Comments (0)
Add Comment