എലിസബത്തിന്റെ മരണം കൊലപാതകം

കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ രാവിലെയാണ് നമ്പ്യാര്‍കുന്ന് മേലത്തേതില്‍ എലിസബത്തിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തോമസ് വര്‍ഗീസ് (56) നെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇയാളെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോമസ് വര്‍ഗീസിന്റെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ നൂല്‍പ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചിരുന്നു. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കുന്നു.

Comments (0)
Add Comment