കാട്ടാനയുടെ ആക്രമണം ഒരാൾ മരണപെട്ടു

നീലഗിരിയിൽ കാട്ടാനയുടെ ആക്രമണം ഒരാൾ മരണപെട്ടു. ദേവർഷോല ആറു (67) ആണ് മരണപെട്ടത്. അതേസമയം പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചത്. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് കുമാരൻ താമസിക്കുന്നത്. അഞ്ചു മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. കാട്ടാന പ്രദേശത്ത് തുടരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു. കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിൽ കാര്യമായി രീതിയിൽ ചവിട്ടേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുമാരന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. യുവാവിന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് മൂന്ന് മാസം തികയും മുൻപാണ് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടമാകുന്നത്.

Comments (0)
Add Comment