വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരി ∙ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി ദേവർകോവിൽ കല്ലാൻകണ്ടി കെ.കെ.കുഞ്ഞഹമ്മദിനെയാണ് (59) ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷക വിദ്യാർഥിയാണു പരാതി നൽകിയത്. 2024ലാണ് കേസിനാസ്പദമായ സംഭവം.

വിദ്യാർഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർഥിനി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ കുഞ്ഞഹമ്മദിനെ റിമാൻഡ് ചെയ്തു.

Comments (0)
Add Comment