സി പി ഐ വയനാട് ജില്ലാ സമ്മേളനം;കാർഷിക സെമിനാർ നാളെ മാനന്തവാടിയിൽ

മാനന്തവാടി: 2025 ജൂലൈ 4, 5, 6 തിയ്യതികളിൽ ബത്തേരി ചീരാലിൽ നടക്കുന്ന സിപിഐ വയനാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലായുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന വയനാടൻ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും എന്ന വിഷയത്തിലെ കാർഷിക സെമിനാർ നാളെ രാവിലെ 10 മണിക്ക് മാനന്തവാടി വ്യാപാരഭവനിൽ നടക്കും. സെമിനാർ അഖിലേന്ത്യാ കിസാൻസഭ ദേശീയ വൈസ് പ്രസിഡൻ്റ് പി.സന്തോഷ്കുമാർ എം പി ഉദ്ഘാടനം ചെയ്യും. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് എ.വിജയൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.എം.ബെന്നി, കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ ദേവസ്വ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഒ ദേവസ്യ, കർഷകോത്തമാസംസ്ഥാന അവർഡ് ജേതാവ് കെ.എ റോയ് മോൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗാങ്ങളായ വിജയൻ ചെറുകര, പി.കെ.മുർത്തി, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.കെ ശശിധരൻ, എ.ഐവൈ എഫ് ജില്ലാ പ്രസിഡൻ്റ് നിഖിൽ പത്മനഭൻ, ആലി തിരുവാൾ, ശോഭരാജൻ എന്നിവർ പ്രസംഗിക്കും.

Comments (0)
Add Comment