സ്ഥലം വാങ്ങാനായി ആഭരണം വിറ്റു, തിരിച്ചു നൽകിയില്ല; ഭർതൃപിതാവിനെ ‌വെട്ടിപ്പരുക്കേൽപിച്ച് യുവതി

മണ്ണാർക്കാട് ∙ കണ്ടമംഗലം പുറ്റാനിക്കാട്ടു ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ പുറ്റാനിക്കാട് മലയിൽ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് കാപ്പുപറമ്പ് കളത്തുംപടിയൻ സബ്നയെ (35) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപിച്ചത്. ഭർത്താവിന്റെയും സബ്നയുടെയും പേരിൽ സ്ഥലം വാങ്ങാനായി വിറ്റ സബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

Comments (0)
Add Comment