രേഖകളില്ലാതെ കടത്തുകയായിരുന്ന 17 ലക്ഷത്തി അമ്പതിനായിരം രൂപ പിടിച്ചെടുത്തു

ബത്തേരി: കര്‍ണാടകയില്‍നിന്നു പച്ചക്കറികളുമായി വരികയായിരുന്ന മിനി ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 17 ലക്ഷത്തി അമ്പതിനായിരം രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എ ജെ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കഴാഴ്ച രാത്രി മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി സ്വദേശികളായ അബ്ദുള്‍ ഷുക്കൂര്‍(65), െ്രെഡവര്‍ മുനീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ വാഹനവും പണവും സഹിതം തുടര്‍ നടപടികള്‍ക്ക് പോലീസിനു കൈമാറി.ഇന്‍സ്‌പെക്ടര്‍ കെ.ജെ. സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ. രഞ്ജിത്ത്, ചാള്‍സുകുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സുധീഷ്, ഇ.ബി. ശിവന്‍ എന്നിവരടങ്ങുന്ന സംഘമാണ് പണം കണ്ടെത്തിയത്.

Comments (0)
Add Comment