കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം ജലനിരപ്പ് ഉയർന്നു

ഇന്നലെ രാത്രി മുതൽ നിർത്താതെ മഴ പെയ്യുന്ന സാഹചര്യത്തിൽ കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് ചുറ്റു ഭാഗത്ത് ജലനിരപ്പ് ഉയർന്നു.കഴിഞ്ഞ വർഷം പ്രളയത്തിൽ സ്‌കൂൾ ചുറ്റുമതിൽ രണ്ടിടത്ത് തകർന്നിരുന്നു. അതുവഴി സ്‌കൂളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.വെള്ളം കയറിത്തുടങ്ങിയ അവസ്ഥ വിദ്യാഭ്യാസ വകുപ്പിനെയും വില്ലേജ് ഓഫീസറെയും അറിയിച്ചതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

Comments (0)
Add Comment