പൊഴുതനയിൽ വീണ്ടും തെരുവുനായ ആക്രമണം

വൈത്തിരി : പൊഴുതനയിൽ വീണ്ടും തെരുവുനായ ആക്രമണം. പൊഴുതനയിൽ ഇന്ന് തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കൂടി പരിക്കേറ്റു. പൊഴുതന ആനോത്ത് സ്വദേശികളായ ശിവൻ, മുസ്‌തഫ, ബാവുട്ടൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 10 പേരെയും തെരുവുനായ ആക്രമിച്ചിരുന്നു. ഇവരും ചികിത്സ തേടി. ഇതിൽ ഒരാളെ മെഡിക്കൽ കോളേജിലേക്കും മാറ്റി.

Comments (0)
Add Comment