ബത്തേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ : അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് ഞായറാഴ്ച സൗദിയിലെത്തിയ മധ്യവയസ്കൻ മരിച്ചു. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫ് ( 52 ) ആണ് ജിദ്ദയില്‍ കാർ അപകടത്തില്‍ മരിച്ചത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്ബോള്‍ ഓടിച്ചിരുന്ന കാർ ട്രക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ജിദ്ദയിലെ സുലൈമാനിയയില്‍ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മൃതദേഹം ഷാർക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്ക റീജിയൻ ഐ.സി.എഫ്. ഇക്കണോമിക് സെക്രട്ടറിയായിരുന്നു.ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ, മക്കള്‍: മുഹമ്മദ് ആദില്‍, അദ്നാൻ മുഹിയുദ്ധീൻ, ഫാത്തിമ.

Comments (0)
Add Comment