ബത്തേരി കല്ലൂർ പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെതുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട്പേരെ തിരുവണ്ണൂർ അംഗണവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്തധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.