തരുവണ: പുലിക്കാട് കാരുണ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി, എല്‍എസ്എസ്, മദ്രസ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ലഹരി വിരുദ്ധ ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. മഹല്ല് ഖത്തീബ് ഇല്യാസ് ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജമാല്‍ പി.പി അധ്യക്ഷനായി.മഹല്ല് പ്രസിഡന്റ് ഇബ്രാഹിം മൂലയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നാസര്‍, മുജീബ്, ഇബ്രാഹിം ചാലിയാടന്‍, മുസ്തഫ മുലന്തേരി, ഷംസുദ്ദീന്‍ സി.എച്ച്, അജ്നാസ് കാഞ്ഞായി, മൊയ്തൂട്ടി സി എച്ച് തുടങ്ങി മഹല്ല് ഭാരവാഹികളും കാരുണ്യ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു .