നായകള്‍ മാനിനെ ആക്രമിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച മാന്‍ ചാണകക്കുഴിയില്‍ അകപ്പെട്ടു

കാട്ടിക്കുളം: കാട്ടിക്കുളം എടക്കോട് തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാന്‍ പ്രദേശവാസിയായ രാജുവിന്റെ വീട്ടിലെ ചാണകക്കുഴിയില്‍ അകപ്പെട്ടു. പരിക്കേറ്റ മാന്‍ ചാണകക്കുഴിയില്‍ നിന്നും കയറിയെങ്കിലും രക്ഷപ്പെടാന്‍ കഴിയാതെ അവശനിലയിലാണ്. വനം വകുപ്പിനെ വിവരമറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

Comments (0)
Add Comment