ചാരായവും വാഷും പിടികൂടി; ഒരാൾ അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രജീഷ് എ സിയും സംഘവും ചേര്‍ന്ന് മാനന്തവാടി, മുതിരേരി ,പുഞ്ചക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ മുതിരേരി കൊയ്യാലക്കണ്ടി വീട്ടില്‍ കെ.ആര്‍ രാധാകൃഷ്ണന്‍ (37) നെ അറസ്റ്റു ചെയ്തു.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍, അര്‍ജുന്‍.എം, അമല്‍ ജിഷ്ണു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഞ്ജു ലക്ഷ്മി,അമാന ഷെറിന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു

Comments (0)
Add Comment