സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഹെൽമറ്റില്ല

പഴയങ്ങാടിയിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴയങ്ങാടി – പിലാത്തറ റോഡിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

എതിർ ദിശയിൽ വരികയായിരുന്ന ലോറി കൃത്യസമയത്തു നിർത്തിയതിനാലാണ് പെ‍ൺകുട്ടി രക്ഷപ്പെട്ടത്. മുന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്ക് ഹെൽമറ്റുണ്ടായിരുന്നെങ്കിലും താഴെ വീണ പെൺകുട്ടി ഹെൽമറ്റും ധരിച്ചിരുന്നില്ല. പെൺകുട്ടി നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

Comments (0)
Add Comment