എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ലക്കിടി :കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ ടി യും സംഘവും ഇന്ന് പുലര്‍ച്ചെ ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎല്‍ 03 എഎഫ് 6910 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.33 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.പൊഴുതന കല്ലൂര്‍ കോച്ചാന്‍ വീട്ടില്‍ ഇര്‍ഷാദ്. കെ (32) ,പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പന്‍ വീട്ടില്‍ അന്‍ഷില്‍. പി (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഢഅ ഉമ്മര്‍,പ്രിവന്റീവ് ഓഫീസര്‍ കെഎം ലത്തീഫ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രണവ്.എസ്.എല്‍ , സനൂപ്. സി.കെ, മുഹമ്മദ് മുസ്തഫ.ടി ,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിബിജ.പി.പി , സൂര്യ.കെ.വി എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment