കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി

മാനന്തവാടി:തരുവണയിലെ കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി. ഇതോടെ വാഹന ഉടമകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയില്‍ മാത്രമാണ് ചാര്‍ജിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് പ്രവര്‍ത്തിക്കുന്നില്ല.

വെള്ളമുണ്ട പഞ്ചായത്തിലെ ഓട്ടോറിക്ഷകള്‍, സ്‌കൂട്ടറുകള്‍, കാറുകള്‍ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പറ്റാതായി.വെള്ളമുണ്ടയില്‍ ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും കോറോത്ത് മാത്രമാണ് ഇപ്പോള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ഉള്ളത്. പനമരം മാനന്തവാടി റൂട്ടില്‍ അഞ്ചാംമൈലിലെ ചാര്‍ജിങ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ വെള്ളമുണ്ട – നിരവില്‍പുഴ റൂട്ടില്‍ കോറോത്ത് മാത്രമാണ് ചാര്‍ജിങ് സ്റ്റേഷനില്‍ ഉള്ളത്.

Comments (0)
Add Comment