ബയോഗ്യാസ് പ്ലാന്റ് വിതരണം നടത്തി

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ഹരിത ഭവനമാക്കുക എന്നതാണ് പരിഷത്ത് ലക്ഷ്യമിടുന്നത്.

ജൈവവളവും ഇന്ധനവും ലഭിക്കുന്ന ചെലവു കുറഞ്ഞ ഒരു പദ്ധതിയാണ്‌.എ രാജഗോപാൽ,പുഷ്പജ കെ.എം,സിജോ, ഉണ്ണി ബെന്നി,കെ.കെ സന്തോഷ്, പ്രസന്നകുമാർ പി.സി തുടങ്ങിയവർ സംബന്ധിച്ചു.

Comments (0)
Add Comment