നാലാംമൈല്‍: ആരോഗ്യ മേഖലയിലെ സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെയും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും എടവക പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് അയാത്ത്, ട്രഷറര്‍ റഹീം അത്തിലന്‍, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുസ്തഫ പാണ്ടിക്കടവ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.