ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പേര്‍ഷ്യന്‍ ക്യാറ്റ് ചത്തു

പുല്‍പ്പള്ളി: സീതാമൗണ്ട് പറുദീസക്കവലയില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പേര്‍ഷ്യന്‍ ക്യാറ്റ് ചത്തു. വീടിന്റെ മുറ്റത്ത് നിന്ന ഒരു വയസ് പ്രായമുള്ള പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് ചെന്നായക്കൂട്ടം കൊന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പറുദീസക്കവല ഇളയഞ്ചാനി ടോമിയുടെ പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് ചെന്നായക്കൂട്ടം ആക്രമിച്ചത്. ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഒച്ചയെടുത്തപ്പോഴാണ് ചെന്നായ ക്കുട്ടം ക്യാറ്റിനെ ഉപേക്ഷിച്ച് ഓടി മറഞ്ഞത്. പതിനാറായിരം രുപ കൊടുത്താണ് ടോമി പേര്‍ഷ്യന്‍ ക്യാറ്റിനെ വാങ്ങിയത്. വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തി. രണ്ടാഴച മുമ്പ് ഐശ്വര്യക്കവലയിലെ കുറുപ്പുഞ്ചേരി ഷാജുവിന്റെ വീടിന്റെ പുറകില്‍ കെട്ടിയിട്ടിരുന്ന ആടുകളെ ചെന്നായക്കൂട്ടം ആക്രമിച്ചിരുന്നു.

പ്രദേശത്ത് ചെന്നായ ശല്യം വര്‍ദ്ധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.കര്‍ണാടക വനത്തിന്‍ നിന്ന് കൂട്ടമായെത്തുന്ന ചെന്നായക്കുട്ടത്തെ ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു.

Comments (0)
Add Comment