മാനന്തവാടി നഗരസഭ ഭരണസമിതി യോഗം:എല്‍ഡിഎഫ് കൗണ്‍സിലര്‍ ഇറങ്ങിപ്പോയി

മാനന്തവാടി: പദ്ധതി ഭേദഗതി അജണ്ട ഉള്‍പ്പെടുത്തി ചേര്‍ന്ന മാനന്തവാടി നഗരസഭ ഭരണസമിതി യോഗത്തില്‍ നിന്നും വിയോജിപ്പ് രേഖപ്പെടുത്തി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ നിന്നും ഒഴിവാക്കിയ പദ്ധതികളും മറ്റ് നിര്‍ബന്ധമായി വകയിരുത്തേണ്ട പദ്ധതികളും ഇത്തവണ ഉള്‍പ്പെടുത്തുമെന്ന് എല്‍ഡിഎഫ് കൗണ്‍സിര്‍മാര്‍ക്ക് കഴിഞ്ഞ യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ഇറങ്ങിപ്പോരുകയുമായിരുന്നു. കെ.എം അബ്ദുല്‍ ആസിഫ്, കെ.സി സുനില്‍ കുമാര്‍, വിപിന്‍ വേണുഗോപാല്‍, സിനി ബാബു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Comments (0)
Add Comment