തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിക്ക് തുടക്കമായി

പുല്‍പ്പള്ളി: മൃഗസംരക്ഷണ വകുപ്പും വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എബിസി പദ്ധതി) പുല്‍പ്പള്ളിയില്‍ തുടങ്ങി. തെരുവുനായ ശല്യം രൂക്ഷമായ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 30 ഓളം നായ്ക്കളെയാണ് സുല്‍ത്താന്‍ ബത്തേരി എബിസി യൂണിറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോഗ് ക്യാച്ചര്‍മാരുടെ സംഘം പിടികൂടിയത്.

തെരുവ് നായകളുടെ ബാഹുല്യമുള്ള പുല്‍പ്പള്ളി വിജയ സ്‌കൂള്‍, കളനാടികൊല്ലി ജയശ്രീ സ്‌കൂള്‍, മത്സ്യ മാംസ മാര്‍ക്കറ്റ്, പോലീസ് സ്‌റ്റേഷന്‍, ചുണ്ടക്കൊല്ലി കോളനി, ബസ് സ്റ്റാന്‍ഡ് എന്നിവയുടെ പരിസരങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ നായകളെ പിടികൂടിയത്.

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ നായകളെ മൂന്ന് ദിവസത്തെ ചികിത്സക്കും നിരീക്ഷണത്തിനും ശേഷം പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി ചെവിയില്‍ അടയാളം നല്‍കി പിടിച്ച പ്രദേശങ്ങളില്‍ തന്നെ തുറന്നു വിടും.

തെരുവ് നായകളുടെ അനിയന്ത്രിതമായ വംശ വര്‍ദ്ധനവ് തടയുന്നതിനും അതുവഴി ‘വേട്ട നായക്ക ളുടെ കൂട്ടം’ രൂപപ്പെടുന്നതൊ ഴിവാക്കാനുംകാര്യക്ഷമമായ എബിസി പ്രവര്‍ത്തനത്തിലൂടെ കഴിയും.
തെരുവ് നായയെ പിടിച്ച്, ശസ്ത്രക്രിയക്ക് വിധേയമാക്കി ,തിരികെ എത്തിക്കുന്നതിന്റെ ചെലവിനത്തില്‍ 2000 രൂപയാണ് ഓരോ ഗ്രാമപഞ്ചായത്തും പദ്ധതി വിഹിതമായി വകയിരുത്തേണ്ടത്. പുല്‍പ്പള്ളി യില്‍ സെന്‍സസ് പ്രകാരം 185 ഓളം തെരുവു നായ്ക്കളാ ണുള്ളത്. എന്നാല്‍ അതിലും ഇരട്ടി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Comments (0)
Add Comment