16 കാരി കൂട്ടബലാത്സംഗത്തിനിരയായി: സംഭവം വയനാട്ടിൽ

തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പി ക്കുഴിയില്‍ ആഷിക്ക് (25), ആറാം നമ്പര്‍ ഉന്നതിയിലെ ജയരാജന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കൂട്ടബലാത്സംഗത്തിനും, മറ്റുമാണ് കേസെടുത്തിരിക്കുന്നത്. സംഭവശേഷം സ്‌കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് സ്‌കൂള്‍ അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കും.

Comments (0)
Add Comment