സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചതായി പരാതി

എടവക: എടവക മാങ്ങലാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ചാക്ക് കണക്കിന് മാലിന്യം സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിച്ചതായി പരാതി. മാങ്ങലാടി മഠം ശിവശ്രുതി വീട്ടില്‍ രാജഗോപാലിന്റെ തോട്ടത്തിലാണ് ജൂലൈ 15 ന് രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചതായി പറയുന്നത്.

ഡിസ്‌പോസിബിള്‍ പ്‌ളേറ്റ് , പ്ലൈവുഡ് പീസ്, പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയ നിരവധി മാലിന്യങ്ങളാണ് ചാക്കുകളില്‍ കെട്ടി നിക്ഷേപിച്ചിട്ടുള്ളത്. ഒരു ജ്വല്ലറിയുടെതെന്ന് കരുതുന്ന സ്‌ട്രെക്ച്ചറുകളാണ് മാലിന്യത്തോടൊപ്പം കാണപ്പെടുന്നത്. ആയതിനാല്‍ മാനന്തവാടി നഗരത്തിലെ ഏതോ സ്ഥാപനത്തില്‍ നിന്നുള്ള വേസ്റ്റുകളാണ് നിക്ഷേപിച്ചതെന്നാണ് കരുതുന്നത്.

ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അഗ്രഹാരം കോളനി മുതല്‍ മാങ്ങലാടി കോളനി വരെ വിജനമായ പാതയായതിനാല്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും, മാലിന്യം നിക്ഷേപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

Comments (0)
Add Comment