മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമന്ത് പ്രവൃത്തികള്‍ക്ക്13.5 കോടി രൂപയുടെ ഭരണാനുമതി



തിരുവനന്തപുരം:മാനന്തവാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ഉള്ള വിവിധ പ്രവൃത്തികള്‍ക്കായി 13.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ബജറ്റില്‍ അനുവദിച്ച വിവിധ റോഡ് നവീകരണ പ്രവൃത്തികള്‍ക്കും മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് നിര്‍മാണത്തിനുമാണ് തുക അനുവദിച്ചു ഭരണാനുമതി നല്‍കിയത്.

വള്ളിയൂര്‍ക്കാവ് പാലം – കമ്മന – കുരിശിങ്കല്‍ റോഡ് ടാറിംഗ് – 2 കോടി, മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് കോണ്‍ക്രീറ്റ് – 2 കോടി, തരുവണ – പാലയാണ – കക്കടവ് റോഡ് ടാറിംഗ് – 3 കോടി, കണ്ണോത്ത് മല – ഇടമന – വരയാല്‍ റോഡ് ടാറിംഗ് – 3 കോടി, വെണ്മണി – തിടങ്ങഴി റോഡ് ടാറിംഗ് – 1.5 കോടി, അഞ്ചാംപീടിക – പുതുശ്ശേരി – കാഞ്ഞിരങ്ങാട് റോഡ് ടാറിംഗ് – 2 കോടി എന്നിങ്ങനെയാണ് ഭരണാനുമതിയായത്.


പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി മന്ത്രി ഒ ആര്‍ കേളു ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മാനന്തവാടിയുടെ വികസന മുന്നേറ്റം മറ്റൊരു തലത്തിലേക്ക് മാറുമെന്ന് മന്ത്രി പറഞ്ഞു.

Comments (0)
Add Comment