പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് മർദ്ദിച്ച സംഭവം:ഉപരോധവുമായി യൂത്ത് കോൺഗ്രസ്

കണിയമ്പറ്റ: വയനാട് കണിയാമ്പറ്റയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണിയാമ്പാറ്റ മണ്ഡലം കമ്മിറ്റി പ്രിന്‍സിപ്പളിനെ ഉപരോധിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള അക്രമകാരികളായ വിദ്യാര്‍ത്ഥികള്‍ ഡിസ്മിസലില്‍ കുറഞ്ഞ ശിക്ഷ സ്‌കൂളില്‍ നിന്നും അര്‍ഹിക്കുന്നില്ല എന്നും ആവശ്യപ്പെട്ടു. പ്രിന്‍സിപ്പാളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ അവസാനിക്കുന്നത് വരെ കുറ്റക്കരെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ തുടരും എന്ന ഉറപ്പില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് മന്‍സൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി സുരേഷ് ബാബു, മുത്ത് പഞ്ചാര, സുഹൈല്‍ കെ പി, സജീവ് ചോമാടി, ഹിബത്തുള്ള വി പി, അര്‍ജുന്‍ പച്ചിലക്കാട്, ഷിന്റോ ചീങ്ങാടി, ആദര്‍ശ് ജൈമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments (0)
Add Comment