മുന്നറിയിപ്പില്ലാതെയുള്ള കൂലി വര്‍ദ്ധനവിനെതിരെ കോൺട്രാക്ടർമാർ

കമ്പളക്കാട്: അന്യസംസ്ഥാന തൊഴിലാളികളായ കോണ്‍ക്രീറ്റ് പണിക്കാരുടെ യാതൊരു മുന്നറിയിപ്പില്ലാതെയുള്ള കൂലി വര്‍ദ്ധനവിനെതിരെ കമ്പളക്കാട് ഏരിയയിലുള്ള കോണ്‍ട്രാക്ട്ടര്‍മാരും, കോണ്‍ക്രീറ്റ് മേസ്ത്തിമാരും തമ്മില്‍ ചര്‍ച്ച നടത്തി.

ചര്‍ച്ചയില്‍ ദിവസക്കൂലി 850 രൂപയായി നിജപ്പെടുത്തി, കോണ്‍ക്രീറ്റ് കഴിഞ്ഞശേഷം അതുമായി ബന്ധപ്പെട്ട മറ്റു ജോലികള്‍ തീര്‍ത്ത ശേഷം മാത്രമേ സൈറ്റില്‍ നിന്ന് പോവുക, കരാറുകാര്‍ പറയുന്ന പണിക്കാരുടെ എണ്ണം മാത്രമേ സൈറ്റില്‍ കൊണ്ടുപോകാവുക, പണിക്കാരുടെ എണ്ണം കുറച്ച് പണിക്കാരെ ബുദ്ധിമുട്ടാക്കരുത്, ശവ്വല്‍ കുത്തുന്ന പണിക്കാര്‍ക്കും ചട്ടി പിടിക്കുന്ന പണിക്കാര്‍ക്കും 50 രൂപ കൂടുതല്‍ നല്‍കണം, തൊഴിലാളികള്‍ അല്ലാതെയുള്ള ഒരു മേസ്തിരി കൂലി എന്ന സിസ്റ്റം ഉണ്ടാവില്ല, 2026 ജൂലൈ മാസം വരെ കൂലി വര്‍ദ്ധിപ്പിക്കരുത്, തൊഴിലുടമയോടും കരാറുകാരോടും മാന്യമായ രീതിയില്‍ പെരുമാറണം എന്നീ തീരുമാനങ്ങള്‍ കൈക്കൊണ്ടു.

കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡണ്ട് അസ്ലം ബാവ, സെക്രട്ടറി കടവന്‍ താരീഖും ട്രഷററായ രവി എന്നിവരുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയില്‍ കോണ്‍ട്രാക്ടര്‍മാരായ ഷരീഫ് എം.കെ, മുഹമ്മദ് മാധുരിയില്‍, അനൂപ് ഫ്രാന്‍സിസ്, അപ്പു കല്ലൂര്‍കാരന്‍, ശിവരാമന്‍ അബ്ദുല്‍ബാരി, അമ്പാടി സുരേഷ്, കോണ്‍ക്രീറ്റ് മേസ്തിരി മാരായ പ്രഭു,അബ്ദുള്ള,മുരുകന്‍ കാദിര്‍,ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. 30 ഓളം കോണ്‍ട്രാക്ടര്‍ മാരും 14 ഓളം മേസ്തിരി മാരും പങ്കെടുത്തു.

Comments (0)
Add Comment