നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

മാനന്തവാടി: തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്. മനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

രാജേഷ് (18), ഗോകുല്‍ (17), ദര്‍ശന്‍ (21), വിനോദ് (22), സാഗര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഓ.ജി. പ്രഭാകരന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രമേഷ് എം.ബി, ജയന്‍ സി.എ, പ്രവീണ്‍ കുമാര്‍ സി.യു, സുജിത്ത് എം.എസ്, രജീഷ് കെ, ലജിത്ത് ആര്‍.സി, ആദര്‍ശ് ജോസഫ്, ഹോം ഗാര്‍ഡ്മാരായ ശിവദാസന്‍ കെ, ബിജു എം.എസ്, ഷൈജറ്റ് മാത്യു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Comments (0)
Add Comment