തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിർവ്വഹിച്ചു

മാനന്തവാടി ടൗണിൽ നഗരസഭ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിർവ്വഹിച്ചു.മാനന്തവാടി ടൗണി‍ല്‍ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പ്രകാശിച്ചു. മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ ഡി എഫ് ഒ പരിസരം വരെയും, ഗാന്ധിപാര്‍ക്ക് മുഴുവനും ലൈറ്റുകള്‍ തെളിഞ്ഞു. ഇനി എരുമത്തെരുവ് മുതല്‍ ബിഷപ്പ് ഹൌസ് വരെയും ജോസ് ടാക്കീസ് ജംഗ്ഷന്‍ മുതല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ വരെയും ഉടനെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കും.

ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി വി എസ് മൂസ്സ, ലേഖ രാജീവന്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൌണ്‍സിലര്‍മാരായ പി വി ജോര്‍ജ്ജ്, വി യു ജോയി, പി എം ബെന്നി, ഷിബു കെ ജോര്‍ജ്ജ്, ബാബു പുളിക്കല്‍, മാര്‍ഗരറ്റ് തോമസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ എം നിഷാന്ത്, സി കുഞ്ഞബ്ദുള്ള, സുനില്‍ ആലിക്കല്‍, വേണുഗോപാല്‍, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി ഉസ്മാന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Comments (0)
Add Comment