കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി ട്രാന്‍സ്‌ഫോര്‍

പടിഞ്ഞാറത്തറ തെങ്ങുംമുണ്ട റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി ട്രാന്‍സ്‌ഫോര്‍.ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും വേലികെട്ടി അപകട ഭീഷണി ഒഴിവാക്കണമെന്ന് സ്പന്ദനം ക്ലബ്ബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.സ്പന്ദനം ക്ലബ്ബ് നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് മനോജ്, സെക്രട്ടറി അസ്‌നത്, ട്രഷറര്‍ മുസ്തഫ എന്നിവര്‍ക്കൊപ്പം നിരവധി ക്ലബ് അംഗങ്ങള്‍ പങ്കെടുത്തു.

ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സുരക്ഷിതമായ രീതിയില്‍ വേലി സ്ഥാപിക്കുകയും, സുരക്ഷാ മുന്നറിയിപ്പുകള്‍ സ്ഥാപിക്കുകയും ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നാണ് യോഗത്തിലെ ആവശ്യം. സമീപത്ത് സ്‌കൂളും മദ്രസയുമുള്ളതിനാല്‍ ഒട്ടനേകം കുട്ടികള്‍ ഈ വഴി പോകുന്നതാണ്.അപകടം ഉണ്ടായതിനു ശേഷമല്ല,അപകട സാധ്യത നിലനില്‍ക്കുന്ന സമയത്തുതന്നെ പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment