ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ജില്ലയിൽ കനത്തമഴ തുടരുന്നു.താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പിലാക്കാവിൽ പ്രിയദർശിനി എസ്റ്റേറ്റ് ഭാഗത്തെ 21 കുടുംബങ്ങളെ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലേക്ക് മാറ്റി.തിരുനെല്ലിയിൽ 9 കുടുംബങ്ങളെ എസ്എയുപി സ്‌കൂളിലേക്ക് മാറ്റി.പടിഞ്ഞാറത്തറ വില്ലേജ് പരിധിയിലെ തെങ്ങുമുണ്ട ഗവ.എൽ പി സ്‌കൂളിലേക്ക് ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.പനമരത്തെ വലിയ പുഴ നിറഞ്ഞു. ചെറുപുഴ അങ്ങാടി വയലിലേക്ക് ഭാഗത്തേക്ക് കവിഞ്ഞിട്ടുണ്ട്.ചെതലയം, പൊൻകുഴി, പാടിച്ചിറ, കൊളഗപ്പാറ, നൂൽപ്പുഴ, മന്ദംകൊല്ലി, അരിവയൽ ഭാഗങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത് ബത്തേരി അഗ്‌നി രക്ഷാസേനാംഗങ്ങളെത്തി നീക്കം ചെയ്തു.

Comments (0)
Add Comment