പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാര്‍ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകന്‍ സജി (30) യാണ് മരിച്ചത്. ഇയ്യാള്‍ രണ്ട് ദിവസമായി വീട്ടില്‍ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സര്‍വ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Comments (0)
Add Comment