ബാണാസുരസാഗര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയരത്തും

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇന്ന് (ജൂലൈ 27) രാവിലെ 10 ന് സ്പില്‍വെ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി 100 ക്യുമെക്‌സ് വെള്ളം ഒഴുകി വിടും. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Comments (0)
Add Comment