കാര്‍ഗില്‍ വിജയദിനം, ജവാനെ ആദരിച്ചു

തരുവണ: കാര്‍ഗില്‍ വിജയദിനം തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമുചിതമായി ആഘോഷിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത, നിലവില്‍ കാശ്മീരില്‍ സേവനം ചെയ്യുന്ന ഇന്ത്യന്‍ സൈനികനും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ.എം. മുഹമ്മദ് റാഫിക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.പ

രിപാടിയോടനുബന്ധിച്ച്, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘അലോഹ’, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ഒപ്പമുണ്ട്’ പിന്തുണാ പദ്ധതിയിലേക്ക് ചാരിറ്റി തുക കൈമാറി. വെള്ളമുണ്ട എസ്.എച്ച്.ഒ മിനിമോളായിരുന്നു മുഖ്യാതിഥി. അകാലത്തില്‍ അന്തരിച്ച അധ്യാപകന്‍ മുനീര്‍ മാഷിന്റെ സ്മരണാര്‍ത്ഥം പി.ടി.എയുടെ സഹകരണത്തോടെ സ്‌കൂള്‍ ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയാണ് ‘ഒപ്പമുണ്ട്’.

Comments (0)
Add Comment