പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണം – കേരള പ്രവാസി സംഘം

അമ്പലവയൽ: കേരള സർക്കാർ തുടർന്ന് വരുന്ന പ്രവാസി പെൻഷൻ, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് മുഹമ്മദ് മോതിരോട്ട് പതാക ഉയർത്തി.

സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് മോതിരോട്ട് അധ്യക്ഷത വഹിച്ചു. കെ സേതുമാധവൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ കെ രാധാകൃഷ്ണൻ, ജോസ് ജേക്കബ്, എ പി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. കെ ആർ പ്രസാദ് സ്വാഗതവും, ഷാജി പുറ്റാട് നന്ദിയും പറഞ്ഞു.

സമ്മേളനം 17 അംഗ ഏരിയ കമ്മിറ്റിയെയും, ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.ഭാരവാഹികൾ: മുഹമ്മദ് മോതിരോട്ട് (പ്രസിഡന്റ്), കെ സേതുമാധവൻ (സെക്രട്ടറി), കെ സൈനബ (ട്രഷറർ)

Comments (0)
Add Comment