ലാപ്ടോപ്പ് ഓർഡർ ചെയ്തു, കിട്ടിയത് ടീഷർട്ട്! നിഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി: ഓൺലൈനായി ഓർഡർ ചെയ്ത ലാപ്ടോപ്പിനു പകരം ടീഷർട്ട് ലഭിച്ച സംഭവത്തിൽ ഇ കൊമേഴ്സ് സ്ഥാപനത്തിനു 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പെരുമ്പാവൂർ സ്വദേശിയാണ് പരാതി നൽകിയത്.ഫോട്ടോഗ്രാഫ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം എതിർകക്ഷി കസ്റ്റമർ കെയറിനെ സമീപിച്ചു. എന്നാൽ തിരിച്ചെടുക്കൽ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിച്ചതായി പരാതിയിൽ പറയുന്നു.

ഇ കൊമേഴ്സ് സ്ഥാപനത്തിനു നൽകുന്ന പരാതികൾക്കു 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നൽകണം. ഒരു മാസത്തിനകം പരാതിയിൽ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിർകക്ഷികൾ ലംഘിച്ചതായും ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

Comments (0)
Add Comment