പെരിക്കല്ലൂരിൽ തോണി സർവീസ് പുനരാരംഭിച്ചു. തുടർച്ചയായി മഴ പെയ്‌തതിനെ തുടർന്ന് കബനി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് പെരിക്കല്ലൂരിലെയും സമീപത്തെയും കടവുകളിലെയും തോണി സർവീസ് നിർത്തി വെച്ചത്.കർണാടകയായിരുന്നു നിർദേശം നൽകിയത്. ഇന്ന് രാവിലെ മുതൽ സർവീസ് ആരംഭിച്ചു.