വിവാഹ വാഗ്ദാനം നല്‍കി സെക്‌സ് എപ്പോഴും കുറ്റകരമല്ല; നിയമം പറയുന്നത് ഇങ്ങനെ

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ച സജീവമാണ്. ഇതേവിഷയത്തില്‍ കേരള ഹൈക്കോടതിയുടേതുള്‍പ്പെടെയുള്ള മുന്‍വിധികള്‍ ചൂണ്ടിക്കാണിച്ചാണ് ചര്‍ച്ചകള്‍. പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായി എന്നതുകൊണ്ടു മാത്രം അത് ബലാത്സംഗ ആരോപണത്തിനുള്ള അടിസ്ഥാനമല്ലെന്നായിരുന്നു സമാനമായ കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണം. പരാതിക്കാരി നിലവില്‍ വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പ് 375 പ്രകാരം ഒരു സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം ബലാത്സംഗമാണ്. ചിലപ്പോള്‍ കോടതികള്‍ക്ക് സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെയും ബലാത്സംഗമായി കണക്കാക്കാം. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കേസുകളാണിവ.

ഐപിസിയിലെ സെക്ഷന്‍ 375 പ്രകാരം സമ്മതം എന്താണ്?

വാക്കാലുള്ളതോ, ശാരീരിക മുദ്രകളിലൂടെയോ ഉള്ള ആശയ വിനിമയം സമ്മതമായി വിലയിരുത്താം. എന്നാല്‍ ശാരീരികമായി എതിര്‍ത്തില്ലെന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി വ്യാഖാനിക്കാനാകില്ലെന്നും നിയമം പറയുന്നു.

Comments (0)
Add Comment