ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. നാല് മണിയോടെ ജൂറി റിപ്പോര്‍ട്ട് കൈമാറും. വൈകിട്ട് ആറ് മണിയോടെയാണ് പുരസ്‌കാര പ്രഖ്യാപനം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്രാന്ത് മാസിയാണ് മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മുന്നിലുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ മുന്നിലുള്ളത് റാണി മുഖര്‍ജി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസി പുരസ്‌കാര നേട്ടത്തിന് അരികിലെത്തുന്നത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണി മുഖര്‍ജിയുടെ സിനിമ.

അതേസമയം മികച്ച നടിക്കായുള്ള മത്സരത്തില്‍ രണ്ട് തെന്നിന്ത്യന്‍ നടിമാരും പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നടനായുള്ള മത്സരത്തില്‍ വിക്രാന്ത് മാസി ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മലയാളത്തിനും പ്രതീക്ഷയുള്ള പുരസ്‌കാര പ്രഖ്യാപനമാണ്. 2018, ആടുജീവിതം തുടങ്ങിയ സിനിമകളിലാണ് മലയാളത്തിന്റെ പ്രതീക്ഷ.

Comments (0)
Add Comment