മഞ്ഞപ്പിത്ത വയറിളക്കരോഗങ്ങള്‍: ജില്ലാതലബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം, കുടുംബശ്രീ മിഷന്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മഞ്ഞപ്പിത്ത വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജില്ലാതല സാമൂഹ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഭക്ഷണ ശാലകള്‍, മാലിന്യനിര്‍മ്മാര്‍ജ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ക്കായാണ് ബോധവത്കരണം നല്‍കിയത്. ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആര്‍.എസ് ദിനാചരണത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എപ്പിഡെമിയോളജിസ്റ്റ് ഡോ വി.ആര്‍ രോഷിത, അര്‍ബന്‍ എപ്പിഡെമിയോളജിസ്റ്റ് ഡോ ഗാന സരസ്വതി, ജില്ലാ ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സി ബാബു എന്നിവര്‍ സാമൂഹ്യ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജലജന്യ രോഗങ്ങള്‍ എന്ന വിഷയത്തില്‍ പ്രശ്‌നോത്തരിയും പനമരം ഗവ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്ക്കരണ സംഗീത നൃത്ത ശില്‍പവും അരങ്ങേറി.

ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, വാര്‍ഡ് അംഗം സുനില്‍കുമാര്‍, പനമരം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി.പി വത്സല, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, പനമരം സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കാളിയത്ത് എന്നിവര്‍ സംസാരിച്ചു.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 04952301772, 9645988188

ക്വട്ടേഷന്‍ ക്ഷണിച്ചു

*ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-1*
*02. 08. 2025*
*………………………………*

*മഞ്ഞപ്പിത്ത വയറിളക്കരോഗങ്ങള്‍: ജില്ലാതല*
*ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു*

ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം, കുടുംബശ്രീ മിഷന്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മഞ്ഞപ്പിത്ത വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജില്ലാതല സാമൂഹ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഭക്ഷണ ശാലകള്‍, മാലിന്യനിര്‍മ്മാര്‍ജ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ക്കായാണ് ബോധവത്കരണം നല്‍കിയത്. ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആര്‍.എസ് ദിനാചരണത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എപ്പിഡെമിയോളജിസ്റ്റ് ഡോ വി.ആര്‍ രോഷിത, അര്‍ബന്‍ എപ്പിഡെമിയോളജിസ്റ്റ് ഡോ ഗാന സരസ്വതി, ജില്ലാ ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സി ബാബു എന്നിവര്‍ സാമൂഹ്യ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജലജന്യ രോഗങ്ങള്‍ എന്ന വിഷയത്തില്‍ പ്രശ്‌നോത്തരിയും പനമരം ഗവ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്ക്കരണ സംഗീത നൃത്ത ശില്‍പവും അരങ്ങേറി.

ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, വാര്‍ഡ് അംഗം സുനില്‍കുമാര്‍, പനമരം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി.പി വത്സല, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, പനമരം സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കാളിയത്ത് എന്നിവര്‍ സംസാരിച്ചു.

*പച്ചത്തേയില വില നിശ്ചയിച്ചു*

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

*ഖാദി ഓണം മേള*

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ നടക്കുന്ന മേളയില്‍ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, സില്‍ക്ക് സാരികള്‍, കലംകാരി സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വിവിധ സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍, ഉന്നക്കിടക്കകള്‍ എന്നിവ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഫോണ്‍: 04936 203603 (കല്‍പറ്റ), 04935 294034 (പനമരം), 04935 294233 (മാനന്തവാടി) 8921918242 ,8547048803

*സീറ്റൊഴിവ്*

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

*സ്പോട്ട് അഡ്മിഷന്‍*

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട് രജിസ്ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04935 241322

*സീറ്റൊഴിവ്*

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബി.എഡ് ഫിസിക്കല്‍ സയന്‍സ് (ഇ.ഡബ്ല്യൂ.എസ്)വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ – 9605974988, 9847754370

*സ്‌പോട്ട് അഡ്മിഷന്‍*

മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 9846608596, 9633002394, 9446162634

*തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം*

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 04952301772, 9645988188

*ക്വട്ടേഷന്‍ ക്ഷണിച്ചു*

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള സ്ഥാപങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 49 സീറ്റുള്ള എ.സി/നോണ്‍ എ.സി ടൂറിസ്റ്റ് ബസ് ഉടമകള്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷനില്‍ 50 പേര്‍ക്കുള്ള ഭക്ഷണ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍ – 04936 202232.പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള സ്ഥാപങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 49 സീറ്റുള്ള എ.സി/നോണ്‍ എ.സി ടൂറിസ്റ്റ് ബസ് ഉടമകള്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷനില്‍ 50 പേര്‍ക്കുള്ള ഭക്ഷണ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍ – 04936 202232.

Comments (0)
Add Comment