തൊണ്ടര്‍നാട്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ദിനാഘോഷത്തിന്റെ ഭാഗമായി എംടിഡിഎം എച്ച്എസ്എസ് തൊണ്ടര്‍നാട് ചിറമൂലയിലെ ഉന്നതി ദത്തെടുത്തു. തൊണ്ടര്‍നാട് സ്റ്റേഷന്‍ എസ്‌ഐ മൊയ്തു ഉന്നതി ദത്തെടുക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ചു.ചടങ്ങില്‍ വെച്ച് എസ്പിസി കേഡറ്റുകള്‍ക്കായുള്ള ലൈബ്രറി എംപിടിഎ പ്രസിഡന്റ് റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബിജു പി ടി കെ, ഗാര്‍ഡിയന്‍ എസ്പിസി പ്രസിഡന്റ് യൂസഫ്, മുന്‍ ഡിഐ മുഹമ്മദ് സാലിം, സ്റ്റാഫ് സെക്രട്ടറി സക്കറിയ, ബിന്ദുമോള്‍ പത്രോസ്, ജഫ്രീന്‍ ടോം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
എസ്പിസി കേഡറ്റുകള്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ ഉന്നതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. എല്ലാ മാസവും ഉന്നതി സന്ദര്‍ശിച്ച് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കുക, ആരോഗ്യ-ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ നടത്തുക എന്നതാണ് ഈ ദത്തെടുക്കലിലൂടെ ലക്ഷ്യമിടുന്നത്.